ഈ ചിത്രം ഒരു കഥ പറയുന്നുണ്ട്...ലോകമെമ്പാടും നോക്കിയാൽ ചില മുസ്ലിം രാജ്യങ്ങളിൽ സംഭവിച്ചത്..ഉത്തരേന്ത്യയിലും ഇതര ദക്ഷിണേന്ത്യൻ സംസ്ഥാങ്ങളിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്...കേരളത്തിൽ ഇപ്പോൾ സംഭവിച്ചു തുടങ്ങിയത്..!!!
എനിക്ക് മനസിലാവുന്നില്ല ഈ ചിത്രത്തിൽ കാണുന്ന ആദ്യ മൂന്നു വേഷങ്ങൾക്ക് എന്താണ് മോശം എന്ന്.. ??
പണ്ട് ഉമ്മമാരും ഉമ്മമ്മമാരും പെങ്ങന്മാരും ധരിച്ചിരുന്ന മുണ്ടിനും കുപ്പായത്തിനും സാരിക്കും ഇപ്പോൾ ധരിച്ചു വരുന്ന ചുരിദാറിനും എന്ത് മോശമാണ് എന്ത് അശ്ലീലതയാണ് ഉള്ളത് എന്ന് മനസിലാവുന്നില്ല...!!
പർദ്ദയെ മാക്സിയുടെ ഫുൾ കൈ രൂപം എന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ അതിനോടുള്ള അന്ധമായ മഹത്വ വല്ക്കരണം...പർദ്ദയെ ഒരു സാധാരണ വസ്ത്രം എന്ന നിലയിലെ ഞാൻ കണ്ടിട്ടുള്ളൂ..അതിനു ഒരു മഹത്വവും ആവശ്യ കഥയും ഉണ്ടെന്നു തോന്നിയിട്ടില്ല... അത് പോലെ, യൂണി ഫോം പോലെ ഒരു കറുപ്പ് നിറമാണ് എന്നതല്ലാതെ മറ്റൊരു കുറവും കണ്ടിട്ടില്ല. അങ്ങനെ മാക്സിയുടെ ധര്മ്മം ഉൾക്കൊണ്ട് തന്നെയാണ് പലരും ധരിക്കുന്നത്..എളുപ്പത്തിൽ ധരിച്ചു പുറത്തിറങ്ങാം എന്ന സൌകര്യത്തിൽ....പക്ഷെ ഈയടുത്ത കാലത്ത് പർദ്ദ വലിയ സംഭവം ആയി..പർദ്ദ ധരിക്കുന്നത് ഉദാത്തം ആയി...അങ്ങനെ പർദ്ദയെ വലിയ സംഭവം ആയി കാണുന്നവർ അത് അടിചെല്പ്പിക്കുന്നത് കാണാറുണ്ട്... കാരണം ചുരിദാറിനു മുകളിൽ പർദ്ദയിടുന്നതെന്തിനാണ് എന്ന് ഉടുക്കുന്നവർക്ക് പോലും അറിയില്ല എന്നതാണ് സത്യം...!!! അത് പോലെ പർദ്ദ ഇപ്പോൾ മദ്രസ്സയിലോക്കെ യൂണി ഫോം ആക്കിയതും കാണാം..ഞാനൊക്കെ പഠിക്കുന്ന കാലത്ത് ഈ വക അലങ്കാരങ്ങളോന്നും ഇല്ലായിരുന്നു...പർദ്ദയുടെ മാഹാത്മ്യം പഠിപ്പിക്കാൻ ദിവസങ്ങളോളം ക്ലാസുകൾ സന്ഖടിപ്പിക്കുന്നത് കാണുമ്പോൾ ചിരി വരും..കാരണം ഇസ്ലാമിക വിശ്വസ പ്രകാരം ഒരു ചുരിദാറോ സാരിയോ അതിനോടൊപ്പം ഒരു തട്ടമോ ധരിച്ചാൽ മറയുന്ന ഭാഗമേ പർദ്ദ ധരിച്ചാലും മറയുകയുള്ളൂ എന്ന് സാമാന്യ ബുദ്ദിയുള്ളവന് മനസിലാക്കാവുന്നതേയുള്ളൂ...അങ്ങനെ മനസിലാക്കിയാൽ കൊച്ചു പെണ് കുട്ടികളെ പോലും ഈ ഭംഗിയില്ലാത്ത ഉഷ്ണ വസ്ത്രം അടിച്ചേൽപ്പിക്കില്ല..
പർദ്ദയെ ഒരു മിഡിൽ ഈസ്റ്റ് ഫാഷൻ വസ്ത്രം എന്ന നിലയിൽ ധരിച്ചു കൊണ്ടിരുന്നത് ഇപ്പോൾ മത ചിഹ്നം എന്ന ലേബലിൽ എത്തി നിൽക്കുന്നു..അത് തികച്ചും മനുഷ്യ വിരുദ്ദമായ ബുർഖയിലെക്കും വഴി മാറിക്കൊണ്ടിരിക്കുന്നു...!!!
പിന്നെ മുഖം മറക്കാൻ ഖുറാനിൽ എവിടെയും പറയാത്ത സ്ഥിതിക്ക് വ്യാഖ്യാനങ്ങൾ വീണ്ടും വീണ്ടും വ്യാഖ്യാനിച്ചു കണ്ടെത്തി സ്ത്രീകളെ മുഖാവരണം അണിയിച്ച് പൊതിയുന്നത് തികച്ചും ക്രൂരമാണ്..എനിക്ക് മനസിലാവുന്നില്ല ഈ ചിത്രത്തിൽ കാണുന്ന ആദ്യ മൂന്നു വേഷങ്ങൾക്ക് എന്താണ് മോശം എന്ന്..!! തികച്ചും ഇസ്ലാമികമായ, മാന്യതയുള്ള,ഭംഗിയുള്ള സാധാരണ എല്ലാ വിഭാഗത്തിൽ പെട്ട സ്ത്രീകളും ധരിക്കുന്ന വസ്ത്രങ്ങൾ നിഷേധിക്കപ്പെട്ട് കറുപ്പിലേക്കും അവിടുന്ന് കറു കറുപ്പിലേക്കും പിന്നീട് മുഖാവരണത്തിലെക്കും മാറേണ്ടി വരുന്നത് തികച്ചും ദയനീയമാണ്..!! കാരണം ഒരു മനുഷ്യനെ ഐഡെന്റിറ്റി എന്ന് പറയുന്നത് മുഖമാണ്.... ആ മുഖം പോലും പുറത്ത് കാണിക്കാൻ കഴിയാത്ത അവസ്ഥ മനുഷ്യ വിരുദ്ദം ആണ് !!
NB: This News from facebook mr Abd Ul Salam http://www.facebook.com/photo.php?fbid=559593150746886&set=a.184300574942814.36886.100000886198359&type=1&theater
No comments:
Post a Comment